ശൈഖ് ഹിഷാം ഖബ്ബാനി; ആധുനിക ലെബനാനിലെ ആത്മീയ ജ്യോതിസ്സ്

നഖ്ശബന്ദി സൂഫി സരണിയിൽ ആധുനിക കാലത്തെ ആഗോള പ്രശസ്‌ത ആത്മീയാചാര്യനും അറിയപ്പെടുന്ന പണ്ഡിത പ്രതിഭയുമായിരുന്നു ഈയിടെ വിടപറഞ്ഞ ശൈഖ് മുഹമ്മദ് ഹിഷാം ഖബ്ബാനി. എഴുപത്തി ഒൻപത് വയസ്സുവരെ ജീവിച്ച അദ്ദേഹം മാതുരീദി-ഹനഫി ധാര അനുധാവനം ചെയ്ത തികഞ്ഞ സുന്നി പണ്ഡിതനായിരുന്നു. അതേസമയം അക്രമാസക്തമായ തീവ്രവാദത്തിനെതിരെ സമുദായിക പ്രതിരോധം വളർത്തിയെടുക്കാൻ പരിശ്രമം നടത്തിയ മുസ്‌ലിം നേതാക്കളിൽ പ്രധാനിയുമായിരുന്നു. തീവ്രവാദത്തിനെതിരായ അദ്ദേഹത്തിന്റെ ചടുലമായ നയനിലപാടുകൾ പലപ്പോഴായി ചില അമേരിക്കൻ മുസ്‌ലിംകൾക്കിടയിൽ വിവാദങ്ങൾക്ക് വഴിയൊരുക്കിയതായി കാണാം.

പശ്ചിമേഷ്യൻ രാജ്യമായ ലെബനാനിൻ്റെ തലസ്ഥാന നഗരിയായ ബൈറൂത്തിൽ 1945 ജനുവരി 28നാണ് അദ്ദേഹം ജനിച്ചത്. ജന്മം കൊണ്ട് ലെബനാൻകാരനാണെങ്കിലും തൻ്റെ കർമ്മമണ്ഡലം പ്രധാനമായും അമേരിക്കൻ നാടുകളായിരുന്നു. ബോക്സിങ് ഇതിഹാസം
മുഹമ്മദ് അലി, മുൻ ഇന്തോനേഷ്യൻ പ്രസിഡന്റ് സുസിലോ ബംബാങ് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചവരാണ്. ജോർദാനിലെ റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെൻ്റർ വർഷാവർഷം ‘The Muslim 500‘ എന്ന പേരിൽ പുറത്തിറക്കുന്ന ലോകത്തെ സ്വാധീനിച്ച പ്രമുഖരായ 500 മുസ്ലിം വ്യക്തിത്വങ്ങളുടെ പട്ടികയിൽ പല തവണ അദ്ദേഹം ഇടം നേടിയിട്ടുണ്ട്.

പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ബൈറൂതിൽ നിന്നും കെമിസ്ട്രിയിൽ ബിരുദം നേടി. പിന്നീട് ബെൽജിയത്തിലേക്ക് പോയ അദ്ദേഹം ലൂവെയ്‌നിൽ വെച്ച് മെഡിക്കൽ ബിരുദവും കരസ്ഥമാക്കി. ശേഷം ദമസ്കസ് യൂനിവേഴ്സിറ്റിയിൽ നിന്നും ഇസ്‌ലാമിക നിയമ ശാസ്ത്രത്തിലും ബിരുദം നേടി.

ആധുനിക കാലത്ത് ജീവിച്ചിരുന്ന പ്രമുഖ പണ്ഡിതനും നഖ്ശബന്ദിയ്യ സൂഫി ത്വരീഖത്തിന്റെ ഉപശാഖയായ ഹഖാനിയ്യയുടെ സ്ഥാപകനുമായ ശൈഖ് മുഹമ്മദ് നാളിമുൽ ഹഖാനിയിൽ അദ്ദേഹം ചെറുപ്പത്തിലേ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിൽ നിന്നും ആത്മീയ ശിഷ്യത്വം സ്വീകരിക്കുകയും തുടർന്ന്, ദീർഘകാലം മഹാനോടൊപ്പം പ്രബോധന രംഗത്ത് കൂടെ സഞ്ചരിക്കാനും നിരവധി യൂറോപ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ സന്ദർശനം നടത്താനും സാധിച്ചു.

നീണ്ട നാൽപത് വർഷത്തോളം അദ്ദേഹത്തോടൊപ്പം ആത്മീയ വഴിയിൽ സഞ്ചരിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തന്റെ ഗുരു ശൈഖ് നാളിമുൽ ഹഖാനിയുടെ നിർദേശ പ്രകാരം 1990ൽ അദ്ദേഹം അമേരിക്കയിലേക്ക് താമസം മാറ്റി. അവിടെ ആത്മീയതയും സാംസ്കാരിക സമ്പുഷ്ടീകരണവും ലക്ഷ്യം വെച്ച് ഒരു ഡസനിലധികം സൂഫി കേന്ദ്രങ്ങൾ വികസിപ്പിച്ചെടുത്തു. ഒപ്പം കാനഡയിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുമായി ഇരുപത്തി മൂന്ന് തസവുഫ് മന്ദിരങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. ഓക്സ്ഫോർഡ്, SOAS, ബെർക്ക്ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ചിക്കാഗോ യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി, ഹോവാർഡ്, മക്‌ഗിൽ, കോൺകോർ ഡിയ, ഡോസൺ കോളേജ് തുടങ്ങി നിരവധി വൈജ്ഞാനിക സ്ഥാപനങ്ങളിൽ മതവിഷയങ്ങളിൽ അദ്ദേഹം ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

അതോടൊപ്പം വടക്കേ അമേരിക്ക, യൂറോപ്പ്, ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ എണ്ണമറ്റ ആത്മീയ പ്രഭാഷണങ്ങൾ നടത്തുകയും അനേകായിരങ്ങളിലേക്ക് ഇസ്‌ലാമിക വെളിച്ചം വീശുകയും ചെയ്തു. വ്യക്തിത്വ വികാസം, ധാർമ്മിക മികവ് എന്നിവ ലക്ഷീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംഘടനയായ ഇസ്‌ലാമിക് സുപ്രീം കൗൺസിൽ ഓഫ് അമേരിക്കയുടെ (ഐ.എസ്.സി.എ) സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം. ഇതിന് കീഴിൽ നിരവധി സമാധാന സംരംഭങ്ങൾ, ശ്രദ്ധേയമായ സമ്മേളനങ്ങൾ, മതാന്തര സംവാദങ്ങൾ, പരമ്പരാഗതവും മിതത്വത്തിലൂന്നിയതുമായ ഇസ്‌ലാമിക വീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയിൽ അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. ഇരുപത് വർഷത്തിലേറെയായി, ഇന്തോനേഷ്യയിലെ ബന്ദാ ആഷെയിൽ (സുനാമി ദുരിതാശ്വാസം) ദുരന്ത നിവാരണ, മാനുഷിക സഹായ പദ്ധതികൾ നയിച്ചു. വിവിധ സംഘടനകളിലൂടെ സാമൂഹ്യ സേവന രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തി.
NWFP പാകിസ്ഥാൻ (ഭൂകമ്പ ആശ്വാസം), കാബൂൾ, അഫ്ഗാനിസ്ഥാൻ (ആധുനിക മെഡിക്കൽ ഉപകരണങ്ങളും ശീതകാല വസ്ത്രങ്ങളും നൽകുന്ന പദ്ധതി) തുർക്കിയിലെ ഇസ്‌താംബുൾ (ഭൂകമ്പ ആശ്വാസം) തുടങ്ങിയവയിലെല്ലാം അദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു. എലിജ ഇന്റർഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് വേൾഡ് റിലിജിയസ് ലീഡേഴ്സ് അംഗം കൂടിയായ അദ്ദേഹം നിരവധി ലോക നേതാക്കളുമായി കൂടിക്കാഴ്‌ചകൾ നടത്തിയിട്ടുണ്ട്. കൂടാതെ വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള വിവിധ സമ്മേളനങ്ങളിലെ മുഖ്യ പ്രഭാഷകനുമായിരുന്നു.

രചനകൾ
അറബിയും ഇംഗ്ലീഷും കൂടാതെ മറ്റു പല ഭാഷകളിലും പ്രാവീണ്യമുള്ള അദ്ദേഹം കനപ്പെട്ട 35ൽ പരം രചനകൾ വൈജ്ഞാനിക ലോകത്തിന് സംഭാവന ചെയ്‌തിട്ടുണ്ട്. അവയിൽ ഒട്ടുമിക്കവയും തസവുഫിനെ ആധാരമാക്കിയുള്ളവയാണ്.

റാഡിക്കലിസത്തെ ചെറുക്കുന്നതിനും ലോകത്തിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ സഹിഷ്ണു‌തയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികൾക്ക് കാർമികത്വം വഹിച്ചിരുന്ന അദ്ദേഹത്തിന് ലോകത്തിന്റെ നാനാദിക്കുകളിലായി ലക്ഷക്കണക്കിന് ശിഷ്യന്മാരുണ്ട്.

സൂഫീ ദർശനങ്ങളിലൂന്നി ഇലാഹി സാന്നിധ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ഹൃദയങ്ങളുടെ ഐക്യം കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് അവസാന കാലത്ത് അമേരിക്കയിലെ ന്യൂയോർക്കിൽ താമസിച്ചിരുന്ന അദ്ദേഹം പാശ്ചാത്യൻ ജനതക്ക് നൽകിയ ഏറ്റവും വലിയ ആത്മീയ ശക്തി. ഇസ്ലാമിക് സുപ്രീം കൗൺസിൽ ഓഫ് അമേരിക്ക, അസ്സുന്ന: ഫൗണ്ടേഷൻ ഓഫ് അമേരിക്ക എന്നിവയുടെ ചെയർമാനായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ സൂഫി മുസ്‌ലിം കൗൺസിൽ, സെന്റർ ഫോർ സ്‌പിരിച്വാലിറ്റി & കൾച്ചറൽ അഡ്വാൻസ്മെന്റ്(യു.കെ), പ്രമുഖ ഇസ്‌ലാമിക വെബ്സൈറ്റായ eShaykh.com എന്നിവയുടെ സ്ഥാപകനുമാണ്. ആത്മീയ ചാരുത നിറഞ്ഞ് തുളുമ്പുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വളരെ ഹൃദ്യവും മനോഹരവുമാണ്. അവയിൽ പലതും യൂട്യൂബിൽ ലഭ്യവുമാണ്.

പ്രധാന രചനകൾ:

1. Remembrance of God Liturgy of the Sufi Naqsh- bandi Masters_(1994)

2.The Naqshbandi Sufi Way (1995)

3. Angels Unveiled, A Sufi Perspective (1995)

4. Angels Unveiled (1996)

5. Encyclopedia of Islamic Doctrine and Beliefs (1998)

6. Call on Me: Powerful Supplications for Heal- ing, Protection & Fulfillment of Needs (2003)

7. The Approach of Armageddon? an Islamic Per- spective (2003)

8. The Naqshbandi Sufi Tradition Guidebook of Daily Practices and Devotions (2004)

9. Sufi Science of Self Realization (2005)

10. Keys to the Divine Kingdom (2005)

11. In the Shadow of Saints (2005)

12. A Spiritual Commentary on the Chapter of Sincerity (2006)

13- Symphony of Remembrance (2007)

14- Illuminations: Compiled Lectures on Shariah and Tasawwuf (2007)

15- Universe Rising (2007)

16- Pearls and Coral, 2 volumes (2007)

17- Banquet for the Soul (2008)

18- At the Feet of My Master (2009)

19- Who Are the Guides (2009)

20- The Nine-Fold Ascent (2009)

21- Fifty Days: the Divine Disclosures During a Holy Sufi Seclusion (2010)

22- Jihad: Principles of Leadership in War and Peace(2010)

23- Fayd al-Salam (Arabic)(2010)

24- The Prohibition of Domestic Violence (2011)

25- Healing Verses of Holy Quran & Hadith (2013)

26- Principles of Islamic Spirituality: Contempo- rary Sufism & Traditional Islamic Healing (2013)

27- The Benefits of Bismillah ir-Rahman ir-Raheem & Surat Al-Fatihah (2013)

28- The Importance of Prophet Muhammad in Our Daily Life, / 2 volumes (2013)

29- The Heavenly Power of Divine Obedience and Gratitude (2013)

30- The Dome of Provisions, 2 volumes (2013)

31- The Hierarchy of Saints (2013)

32- The Fiqh of Islam: A Contemporary Explanation of Principles of Worship / 2. volumes (2014)

33- Al-Muslihun: The Peacemakers As Taught In Classical Islam (2014)

34- Angeles Revelados: Una Perspectiva Sufi (Spanish) (2016)

35- Les Anges RWpvWpIWps (French) (2016)

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading